ചവറ: കൃഷിഭവന്റെ നേതൃത്വത്തിൽ കരനെൽ കൃഷി വിളവെടുപ്പ് നടന്നു. മടപ്പളളി മഹാലക്ഷ്മിയിൽ രാജൻ കുട്ടിപിള്ളയുടെ പുരയിടത്തിൽ നടന്ന വിളവെടുപ്പ് ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ ഷെറിൻ മുള്ളർ, പഞ്ചായത്ത് അസി. സെക്രട്ടറി ലക്ഷ്മി, കൃഷി ഓഫീസർ പ്രീജ ബാലൻ, കർഷക പ്രതിനിധികൾ തുടങ്ങിയവർ നേതൃത്യം നൽകി.