mla-sujithvijayanpilla-ch
അക്ഷരകൂടൊരുക്കലിന് ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ തുടക്കം കുറിക്കുന്നു

ചവറ : നമ്മുടെ കുട്ടികൾ വായിച്ച് വളരട്ടെ, അവർ നാളെയുടെ വാഗ്ദാനങ്ങളാണ് എന്ന മുദ്രാവാക്യമുയർത്തി പു.ക.സ വടക്കുംതല വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക സഞ്ചയത്തിന്റെ ഭാഗമായുള്ള അക്ഷരകൂടൊരുക്കലിന് തുടക്കമായി.

വടക്കുംതല എസ്.വി.പി. എം.എച്ച്.എസിൽ നടന്ന സമ്മേളനത്തിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു.

എഴുത്തുകാരിൽ നിന്നും വായനക്കാരിൽ നിന്നും വായിച്ചുകഴിഞ്ഞ മൂവായിരത്തിലധികം പുസ്തകങ്ങൾ പുസ്തകസഞ്ചയത്തിലൂടെ ശേഖരിച്ചു.

ഈ പുസ്തകങ്ങൾ വടക്കുംതല വില്ലേജിലെ ഏഴുവിദ്യാലയങ്ങളിൽ അലമാരയയും നൽകി അക്ഷരക്കൂടുകൾ സ്ഥാപിച്ചു.
അടുത്ത മാസം നടക്കുന്ന വായനാക്കുറിപ്പ് മത്സരത്തിൽ മികച്ചത് കണ്ടെത്തി സഞ്ചയ പുരസ്കാരം നൽകും. സ്കൂൾ അസംബ്ലിയിലേക്ക് പുസ്തകങ്ങളുമായി കുതിരവണ്ടിയെത്തിയത് കുട്ടികൾക്ക് ഏറെ ആഹ്ലാദവും പുതുമയും പകർന്നു.

പി.ടി.എ പ്രസിഡന്റ് ജെ. അനിൽ അദ്ധ്യക്ഷനായ യോഗത്തിൽ വിജയൻ നായർ,അഹമ്മദ് മൻസൂർ, കെ.ജെ.നിസാർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ എം. എ. അബ്ദുൽ ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
പി.സി. ഗിരീഷ് നന്ദിയും പറഞ്ഞു.