എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷനെ ഹാൾട് പദവിയിൽ നിന്ന് ഉയർത്തുക, പാലരുവി എക്സ്പ്രസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, ചീരങ്കാവ് ഈ.എസ്.ഐ റോഡ് പുനരുദ്ധാരണത്തിനും അമ്പലത്തുംകാലയിൽ ഇലവൻ കെ.വി. ലൈൻ റെയിൽവേ മേൽപ്പാലത്തിലൂടെ കടന്നു പോകുന്നതിനും അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ നിവേദനം കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മധുര ഡിവിഷൻ ഡി.ആർ.എം ആനന്ദിന് കൈമാറി. കൊട്ടാരക്കരയിലെത്തിയ ഡി.ആർ.എമ്മിനെ സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ, അംഗം അഡ്വ. ബിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.