karunagapally-railway-sta
തൊടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബ ശ്രീയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച 'വൺ സ്റ്റേഷൻ വൺ പ്രോഡക്ട്' സ്റ്റാളിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ 'വൺസ്റ്റേഷൻ വൺ പ്രോഡക്ട് '
വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിൽ
കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ ആദ്യമായി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ തുറന്നത്.
വിഷരഹിതമായ പച്ചക്കറിയും മറ്റ് കുടുംബശ്രീ ഉല്പന്നങ്ങളും ട്രെയിൻ യാത്രക്കാരിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്റ്റാൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി
അദ്ധ്യക്ഷൻ ടി.രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിന് ഉല്പന്നങ്ങൾ നൽകി ആദ്യവിൽപ്പന നിർവഹിച്ചു. ജില്ലാമിഷൻ
കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല, വാർഡ് അംഗം സുജാത, അസി.സെക്രട്ടറി ഗോപകുമാർ, ഉപജീവന ഉപസമിതി കൺവീനർ ഷീജ എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ മീന നന്ദി പറഞ്ഞു.