hotel-
കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ബോർഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ

തൊടിയൂർ: പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ അടച്ചു പൂട്ടിയതിൽ തൊടിയൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹോട്ടലിന്റെ ബോർഡിൽ റീത്തുവച്ച് പ്രതിഷേധിച്ചു. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ഉടനടി പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ്മാരൂർത്തറ പറഞ്ഞു. ഷമീംപൂവണ്ണാൽ അദ്ധ്യക്ഷനായി. നിതിൻമുരളി, അനന്തുമുരളി, ബിജു, സി.ഹരി, അരുൺ, മജീദ്, അനൂപ് എന്നിവർ സംസാരിച്ചു.