
കൊല്ലം: ചിന്നക്കട ടൗൺ മിലാദി ഷെരീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനത്തോടനുബന്ധിച്ച് നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നികുതി, അപ്പീൽകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.കെ.സവാദ് ഉദ്ഘാടനം ചെയ്തു.വഴിയോര കച്ചവട കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുപത്തി അഞ്ചോളം അർബുദരോഗികൾക്ക് സാമ്പത്തിക സഹായം നൽകി. രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെ അന്നദാനം നടന്നു. ബി.എഫ്. സെയ്ദലി ജോനകപ്പുറം അദ്ധ്യക്ഷനായി. കൊല്ലം കർബല ട്രസ്റ്റ് ജനറൽ സെക്രട്ടറി ആസാദ് റഹീം. ചിന്നക്കട മുസ്ലിം ജമാഅത്ത് പ്രസിഡന്റ് റിയാസ് സമദ് . ജോനകപ്പുറം വലിയപ്പള്ളി ജമാഅത്ത് കൗൺസിലർ ഹബീബ് കൊല്ലം, സബീർ, അഡ്വ.ആണ്ടമുക്കം റിയാസ്, ചിന്നക്കട ജമാഅത്ത് കൗൺസിൽ അംഗം ഷാജി, ബെൻ സജീവ്, കമാൽ ജോനകപ്പുറം, നസീർ ,സിയാദ്, കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.