
കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള പ്രസിഡന്റ് ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ദൈവദശകം പ്രാർത്ഥനാപ്രയാണത്തിന്റെ കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പരിധിയിലെ യാത്ര ശാരദാ മഠത്തിൽ സമാപിച്ചു. ദൈവദശകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രാർത്ഥനാപ്രയാണം 75 എസ്.എൻ.ഡി.പി ശാഖാ യോഗങ്ങൾ സന്ദർശിച്ചു.സമാപന യോഗം കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്‌ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, ധനരാജൻ, ജി.രാജ്‌മോഹൻ, പ്രമോദ് കണ്ണൻ, ജി.സുന്ദരേശ പണിക്കർ, എൻ.സുരേന്ദ്രൻ, രഞ്ജിത്ത് രവീന്ദ്രൻ, ഹരികൃഷ്ണൻ,രമേശ്, രാജ്‌ലാൽ തമ്പാൻ, മുണ്ടയ്ക്കൽ രാജീവൻ, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു .