
ഓച്ചിറ: കാണാതായ വൃദ്ധയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ക്ലാപ്പന വരവിള ഉമേഷ് ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാന്തമ്മയാണ് (70) മരിച്ചത്. ഇന്നലെ ഉച്ച മുതലാണ് കാണാതായത്. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ക്ലാപ്പന പെരുമാന്തഴ പുത്തൻപുര മുക്കിൽ ഗുരുമന്ദിരത്തിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: പ്രകാശ്, പരേതനായ മോഹൻദാസ്, പരേതനായ ഉമേഷ്, ശ്രീലത. ഓച്ചിറ പൊലീസ് കേസെടുത്തു.