kadakkal
കൊട്ടാരക്കര താലൂക്ക് നബിദിന സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ: നിലമേലിൽ നടന്ന കൊട്ടാരക്കര താലൂക്ക് നബിദിന സമ്മേളനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ നിലമേൽ അഷ്റഫ് ബദ്‌രി അദ്ധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എം.പി ആമുഖപ്രഭാഷണവും കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണവും ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതിയംഗം കടയ്ക്കൽ ജുനൈദ് നബിദിന സന്ദേശവും നടത്തി. സ്വാഗതസംഘം ചെയർമാൻ ജെ.സുബൈർ ചികിത്സാധനസഹായം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ ഡാനിയൽ , അഡ്വ.നിയാസ് മാറ്റാപള്ളി, മൗലവി അനസ് മുഹമ്മദ് ഇംദാദി,എം. അൻസാറുദ്ദീൻ, എ.എം.റാഫി, എം.എം .നസീർ, കരകുളം ബാബു, സുലൈമാൻ നിലമേൽ,മൗലവി അബൂ മുഹമ്മദ് ഇദ്രീസ് ഷാഫി പെരിങ്ങാട്, , നിസാറുദ്ദീൻ നദ്വി , എം. എ.സത്താർ, കെ.കെ.ജലാലുദ്ദീൻ മൗലവി , എം.ഷഹീറുദീൻ മന്നാനി, നിജാമുദ്ദീൻമൗലവി, എ.എം.യൂസഫുൽ ഹാദി,അബ്ദുൽ സത്താർ ചെങ്കൂർ,എം. ഷംസുദ്ദീൻ,സയ്യിദ് ഷാ കുരിയോട് ,അഷ്റഫ് കൊടിവിള,റാഷിദ് പേഴുംമൂട് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ തലവരമ്പ് സലീം സ്വാഗതവും കൺവീനർ എം.തമീമുദ്ദീൻ നന്ദിയും പറഞ്ഞു