thai

കൊല്ലം: കാർഷിക സർവകലാശാലയുടെ കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ ടി x ഡി (280 രൂപ), കോമാടൻ (150 രൂപ), ഡബ്‌ള്യു.സി.ടി (110 രൂപ) തെങ്ങിൻ തൈകളും, അത്യുത്പാദന ശേഷിയുള്ള കവുങ്ങിൻ തൈകളും (35 രൂപ), സിന്ദൂർ വരിക്ക പ്ലാവിൻ തൈകളും (200 രൂപ), വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വിൽപ്പന കേന്ദ്രത്തിൽ നിന്ന് നേരിട്ട് വാങ്ങാം. ഫോൺ: 0474 2663535.