
പരവൂർ: കോട്ടപ്പുറം ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ റാലി നടത്തി. സ്കൗട്ട്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി നഗരം ചുറ്റി. പരവൂർ സി.ഐ നിസാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഐ നിതിൻ നളൻ, ജനമൈത്രി ബീറ്റ് ഓഫീസർ സായിറാം, വാർഡ് കൗൺസിലർ ശ്രീലാൽ, പ്രഥമാദ്ധ്യാപിക സി.എസ് അനിത, പി.ടി.എ പ്രസിഡന്റ് ആർ.സതീഷ്‌കുമാർ, അദ്ധ്യാപകരായ വിജയകൃഷ്ണൻ നായർ, മുഹമ്മദ്‌യാസി, ജയഗോപൻ, സുനിത, ഷീജാധരൻ, പി.റ്റി.എ അംഗങ്ങൾ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഫുട്ബോൾ മത്സരത്തിൽ വിജയികളായ വിദ്യാർഥികളെ മെമൻറ്റോകൾ നൽകി അഭിനന്ദിച്ചു .