 
കുടവട്ടൂർ: വീരചരമം പ്രാപിച്ച സൈനികരായ വൈശാഖിന്റെയും അഭിജിത്തിന്റെയും ഓർമ്മദിനമായ 11ന് കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് അമർജവാൻ ദിനമായി ആചരിച്ചു.
വൈശാഖിന്റെ ഓർമ്മയ്ക്കായി കുടവട്ടൂരിൽ പണി തീർത്ത സ്മൃതി മണ്ഡപം കൊടിക്കുന്നിൽ സുരേഷ് എം.പി അനാച്ഛാദനം ചെയ്തു. ക്യു.എം.എസ് പ്രസിഡന്റ് രജിത് പനവിള അദ്ധ്യക്ഷനായി. കോൺഗ്രസ് ഓടനാവട്ടം മണ്ഡലം പ്രസിഡന്റ് മഹേഷ് മാരൂർ, വൈസ് പ്രസിഡന്റ് കുടവട്ടൂർ സേതുകുമാർ, ക്യു.എം.എസ് സെക്രട്ടറി അനീഷ് ഫിലിപ്പ്, ട്രഷറർ ജി.എസ്.ഗോപു , കിഷോർ അതിജീവൻ, ശ്യാം കടയ്ക്കൽ, രാമാനുജൻ പിള്ള, മനോജ് പട്ടാഴി തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.