അഞ്ചൽ: ജ്വാല സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 'ദന്താരോഗ്യപരിചരണം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ദന്തരോഗ വിദഗ്ദ്ധൻ ഡോ.എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജ്വാലാ സാംസ്കാരിക വേദി പ്രസിഡന്റ് അനീഷ് കെ.അയിലറ അദ്ധ്യക്ഷനായി. വെഞ്ചേമ്പ് മോഹൻദാസ്, മാത്ര രവി, അജിത അശോക്, അശ്വതി,രശ്മിരാജ്, ഭരത് കോട്ടുക്കൽ, ജയചന്ദ്രൻ മേലേടത്ത്, രാജേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു.