കരുനാഗപ്പള്ളി : മയക്കുമരുന്ന്, ദേശീയ വിദ്യാഭ്യാസ നയം, അരാഷ്ട്രീയത, വർഗ്ഗീയവാദം എന്നിവയ്ക്കെതിരെ എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചരണ ജാഥയ്ക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. പടിഞ്ഞാറൻ മേഖലാ ജാഥ കരുനാഗപ്പള്ളി ടൗൺ ക്ലബ് ഗ്രൗണ്ടിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് സുധീന്ദ്രനാഥ് അദ്ധ്യക്ഷനായി. സെക്രട്ടറി മുസാഫിർ സുരേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഞ്ജു കൃഷ്ണ, ജാഥാ ക്യാപ്റ്റൻ വിഷ്ണു, വൈസ് ക്യാപ്റ്റൻ എസ്.സന്ദീപ് ലാൽ, തൃപദി എന്നിവർ സംസാരിച്ചു. ഇന്നും നാളെയുമായി വിവിധയിടങ്ങളിൽ ജാഥ പര്യടനം നടത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ജാഥയ്ക്ക് സ്വീകരണം നൽകി.