കരുനാഗപ്പള്ളി: പുതിയ നിയമങ്ങൾ ടൂറിസ്റ്റ് മേഖലയെ നശിപ്പിക്കുമെന്ന് ആരോപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളും തൊഴിലാളികളും മൗനജാഥയും ധർണ്ണയും സംഘടിപ്പിച്ചു. സർക്കാർ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കൊവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ ടൂറിസ്റ്റ് ബസ് മേഖല ഉയർത്തെഴുന്നേൽപ്പിന്റെ വക്കിലാണ്. ഇതിനെ തളർത്തുന്ന തരത്തിലുള്ള നിയമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് അവർ ആരോപിച്ചു. മധുരിമ മധു, പി.ആർ. വിശാന്ത് ,പ്രവീൺ, ജുനൈദ് ഹനീഫ, ഹാഷിം,ചോയ്സ് നിസാർ മോഹനൻ, അനീഷ്, ജവാദ്, സുനിൽകുമാർ,മുരളി, മിഥുൻ എന്നിവർ സംസാരിച്ചു.