thazhuthla-

കൊല്ലം: തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മയ്യനാട് എസ്.എസ് സമിതിയിലെ അന്തേവാസികളെ സന്ദർശിച്ചു. വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഉപഹാരങ്ങളും സാമ്പത്തിക സഹായവും സ്കൂൾ ചെയർമാനും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്റ്റ് കമ്മീഷണറുമായ ഡോ.കെ.കെ ഷാജഹാന്റെ നേതൃത്വത്തിൽ എസ്.എസ് സമിതിയിലെ ഭാരവാഹികൾക്ക് കൈമാറി.അനാഥരെയും രോഗികളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന സന്ദേശം കുട്ടികൾക്ക് നൽകാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോഓർഡിനേറ്റർമാരായ ഷിബു.പി, ബിജി എന്നിവർ നേതൃത്വം നൽകി.