 
ചവറ : തെക്കുംഭാഗം പഞ്ചായത്തിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ
ഒ. പി സമയം വർദ്ധിപ്പിച്ചു. ഇനിമുതൽ എല്ലാ ദിവസവും വൈകിട്ട് ആറ് മണിവരെയാണ് ഒ.പി. ചവറ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിച്ചുകൊണ്ടാണ് പ്രവർത്തന സമയം ദീർഘിപ്പിച്ചത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. സോമൻ, പ്രഭാകരൻ പിള്ള, ജോസ് വിമൽരാജ്, ഷാജി എസ്.പള്ളിപ്പാടാൻ, ആർ. ജിജി, പ്രിയാ ഷിനു, ജോയ് ആന്റണി, അഡ്വ. സജു, നീലാംമ്പരൻ, സീതലക്ഷ്മി, സി.ആർ.സുരേഷ്, ബേബി മഞ്ജു, മീന, ശശി താമരാൽ, അനിൽകുമാർ, ബീനാദയാൽ , ഡോ. ബുഷ്‌റ, ഹസൻ എന്നിവർ സംസാരിച്ചു.