പുനലൂർ: അന്തരിച്ച മുൻ എം.എൽ.എയും തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന പുനലൂർ മധുവിന്റെ തൊളിക്കോട്ടെ വേമ്പനാട്ട് വീട് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഇന്നലെ സന്ദർശിച്ചു. ഭാര്യ ഒ.കമലയെയും മകൻ മനീഷ് വിഷ്ണുവിനെയും മറ്റ് കുടംബാംഗങ്ങളെയും നേരിൽ കണ്ട് സംസാരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സി.പി.എം പുനലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.ബിജു, നഗസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ദിനേശൻ, കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ,കൗൺസിലർ ഷൈൻ ബാബു, എൻ.അജീഷ് തുടങ്ങിയ നിരവധി നേതാക്കൾ സ്പീക്കർക്കൊപ്പം വീട്ടിലെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ തുടങ്ങിയ നിരവധി നേതാക്കൾ കഴിഞ്ഞ ആഴ്ചയിൽ മധുവിന്റെ വീട് സന്ദർശിച്ചിരുന്നു.