biju
വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ബി ബിജു ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം : എലിക്കാട്ടൂർ, കമുകും ചേരി ,പാവുമ്പ, കാര്യറ, സർക്കാർ മുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂൾ,കോളേജ്‌ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് ആശ്വാസമേകി ഉപാസന ഗ്രൂപ്പിന്റെ പുതിയ ബസ് സർവീസ് ആരംഭിച്ചു. ഇതുവഴിയുണ്ടായിരുന്ന പത്തിലധികം കെ.എസ്.ആർ.ടി.സി ബസുകളിൽ പകുതി പോലും ഇപ്പോഴില്ല. സ്വകാര്യ ബസുകളിൽചിലതും സർവീസ് നിറുത്തി. പ്രദേശത്ത് യാത്രാ ക്ലേശം അതിരൂക്ഷമായിരുന്നു. ഉപാസന ഗ്രൂപ്പിന്റെ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചതോടെ യാത്രാ ക്ലേശത്തിന് പരിഹാരമായി. രാവിലെ 4.40 ന് ഇടമൺസ്ത്രം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പാപ്പന്നൂർ, ഐക്കര കോണം, പുനലൂർ ടി.വി ജംഗ്ഷൻ, ചെമ്മന്തൂർ സർക്കാർ മുക്ക്, എലിക്കാട്ടൂർ പാലം, കമുകും ചേരി പിറവന്തൂർ ,അലി മുക്ക് വഴി അച്ചൻ കോവിലിലേക്കാണ് സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും മാത്രമാണ് അച്ചൻ കോവിലിലേക്ക് സർവീസ് ഉള്ളത്. കമുകുചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു ബസ് സർവീസിന്റ ഉദ്ഘാടനം നിർവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ പിറവന്തൂർ ഗോപാലകൃഷ്ണൻ, പി.വാസുദേവൻ നായർ ,കെ.വാസുദേവൻ, ബി.രാധാകൃഷ്ണപിള്ള, കമുകുംചേരി ജി. സുരേഷ് ബാബു, എസ്. മനോജ്, കെ.തങ്കപ്പൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഉപാസന ഗ്രൂപ്പ് ഡയർക്ടർമാരായ ഉപാസന ദിലീപൻ സ്വാഗതവും പ്രസന്ന ദിലീപൻ നന്ദിയും പറഞ്ഞു.