ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ വികസന സമിതി ചെയർമാൻ ആർ.രാധാകൃഷ്ണ പിള്ള, വൈസ് ചെയർമാൻ എസ്. സേതുലാൽ, പി.ടി.എ വൈസ് പ്രസിഡന്റ് സി. വി. ഏങ്കൽസ്, എക്സിക്യുട്ടീവ് മെമ്പർ ജി. ബിജു, ഹെഡ്മിസ്ട്രസ് എൽ. കമലമ്മ അമ്മ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്. രാഖി , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ , കൺവീനർ എസ്. സതീശൻ എന്നിവർ സംസാരിച്ചു. മൂന്നു വേദികളിലായി അഞ്ഞൂറിൽപ്പരം കുട്ടികൾ പങ്കെടുത്ത കലോത്സവം ഇന്ന് സമാപിക്കും.