കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് നെടുങ്ങോട്ട് പരമേശ്വരൻപിള്ളയുടെ അമ്പതാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാച്ഛാദനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എൻ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എസ്.താര, വി.ദിവാകരൻ, എൻ.അജയകുമാർ, സിദ്ദിക്ക്, നഗരസഭാ കൗൺസിലർ സിംലാൽ, പ്രഭാകരൻപിള്ള, അജയകുമാരപിള്ള, നെടുങ്ങോട്ട് വിജയകുമാർ, വിക്രമനൻആചാരി എന്നിവൻ സംസാരിച്ചു.