കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പിന്റെ മുപ്പത്തിഏഴാമത് ബാച്ചിന്റെ ഉദ്ഘാടനം 15ന് രാവിലെ 9.30ന്

കൊല്ലം ശ്രീനാരായണ വനിതാകോളേജ് സെമിനാർ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.

യോഗം കൗൺസിലർ പി.സുന്ദരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറയും. കൊല്ലം ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ, കൊല്ലം യൂണിയൻ വൈസ്‌പ്രസിഡന്റ് അഡ്വ.രാജീവ്കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസ്സെടുക്കും.

സുഭദ്രമായ കുടുംബജീവിതവും സാമൂഹ്യജീവിതവും നയിക്കാൻ യുവതി യുവാക്കളെ പ്രാപ്തരാക്കുന്ന ഈ കോഴ്സിൽ , വിവാഹത്തിന് പത്രിക മുറിച്ച എല്ലാവരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.