vimala-
വിമലാസെൻട്രൽ സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസിൽ ഡോ.രേണുരാജ് സംസാരിക്കുന്നു

കാരംകോട് : വിമലാസെൻട്രൽ സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. വിവിധ രംഗത്തെ പ്രഗത്ഭർ നയിച്ച ക്ലാസുകൾ സ്കൂൾ ഡയറക്ടർ റവ. ഫാ.സാമുവൽ പഴവൂർ പടിക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ സംസാരിച്ചു. കെ.ജി പ്രൈമറി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കായി റവ.ഫാ. സജി ഇളമ്പശ്ശേരിലും (ഡയറക്ടർ, ഡോൺ ബോസ്കോ വീട്) സെക്കൻഡറി, സീനിയർ സെക്കൻഡറി വിഭാഗം കുട്ടികളുടെ മാതാപിതാക്കൾക്കായി ഡോ.രേണുരാജും (എം.ഡി പ്രാണ ഹീലിംഗ് സെന്റർ) ക്ലാസ് നയിച്ചു.