പുനലൂർ: കേന്ദ്ര,സംസ്ഥാന സർക്കാർ സേവനങ്ങൾക്കായി ആര്യങ്കാവിൽ ആരംഭിച്ച അക്ഷയ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.രമണി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ലേഖ ഗോപാലകൃഷ്ണൻ, ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി.അനിൽമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.ശാന്തകുമാരി, ജസീന്തറോയി, വി.എസ്.വിഷ്ണു, അക്ഷയ കേന്ദ്രം ജില്ല കോ-ഓഡിനേറ്റർ ജിതിൻ രാജ്, സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.