photo
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അ‌ഞ്ചലിൽ നടന്ന പുനലൂ‌ർ മധു അനുസ്മരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: മുൻ എം.എൽഎ പുനലൂർ മധുവിന്റെ വിയോഗം പൊതുമണ്ഡലത്തിനും കോൺഗ്രസിനും തീരാ നഷ്ടമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എം.എൽ.എ എന്ന നിലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ എന്ന നിലയിലും ഏല്പിച്ച ചുമതലകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പുനലൂർ മധുവിന് കഴിഞ്ഞിട്ടുണ്ടെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രൻ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ബി. വേണുഗോപാൽ അദ്ധ്യക്ഷനായി. ഭാരതീപുരം ശശി,ജ്യോതികുമാർ ചാമക്കാല, അഡ്വ. അഞ്ചൽ സോമൻ, ലിജു ജമാൽ, ഉമേഷ് ബാബു, കാട്ടയ്യം സുരേഷ്, റോയി ഉമ്മൻ, ഷാനവാസ്, ഏരൂർ സുഭാഷ്, അഡ്വ. സൈമൺ അലക്സ്, എ.സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.