pjoto
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പടനായർകുളങ്ങര ക്ഷേത്രത്തിലെത്തിയപ്പോൾ

കരുനാഗപ്പള്ളി : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവ ക്ഷേത്രം സന്ദർശിച്ചു. തകർച്ച നേരിടുന്ന ക്ഷേത്രത്തിലെ പുരാതനമായ ഊട്ടുപുര ഉൾപ്പെടെയുള്ളവയുടെ പുനരുദ്ധാരണം സംബന്ധിച്ച പ്രശ്നം ഭക്തജനങ്ങളും നാട്ടുകാരും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ബോർഡിന്റെ നിർമ്മാണ വിഭാഗവുമായി ആലോചിച്ച് വേണ്ട കാര്യങ്ങൾ കൈക്കൊള്ളാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സബ് ഗ്രൂപ്പ് ഓഫീസർ പി. എസ്. വിഷ്ണുവും ഒപ്പം ഉണ്ടായിരുന്നു.