കൊട്ടിയം : കുറ്റകൃത്യങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ബോധവത്ക്കരണ സന്ദേശയാത്രകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നേരേ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ചില്ല ഫൗണ്ടേഷൻ വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗ് ടെക്നോളജിയിൽ 'ഒരു കണ്ണും നനയരുത്, ഒരു കുഞ്ഞും കരയരുത് ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടികളുടെയും എക്സിബിഷൻ മീഡിയമായ കെ.എസ്.ആർ.ടി.സി ബസിന്റെ രണ്ടാം ദിവസത്തെ ഫ്ലാഗ് ഒഫും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സി.ഡബ്ല്യു.സി മുൻ ചെയർമാൻ അഡ്വ.കെ.പി.സജി നാഥ്, ചില്ല സെക്രട്ടറി റാണി നൗഷാദ്, കോർപ്പറേഷൻ കൗൺസിലർ ഹം സത്ത് ബീവി ,യൂനുസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.നിജിൽ രാജ്, ചില്ല ജില്ലാ കോ- ഓർഡിനേറ്റർമാരായ ഷീജമണികണ്ഠൻ, ഡോ.ജലജനരേഷ്, ഡോ.അനിതാശങ്കർ, നേതാജി ബി.രാജേന്ദ്രൻ, പ്രൊഫ.ജി.മോഹൻദാസ്,അജയകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നാടകവും നാടൻ പാട്ടും നടന്നു.