
ചവറ : ലോക് താന്ത്രിക് ജനതാദൾ ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ കുറ്റിവട്ടത്ത് ജെ.പി, ലോഹ്യ അനുസ്മരണം നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വിപ്ലവത്തിന്റെ സൂര്യതേ ജസുകളായിരുന്നു ജയപ്രകാശ് നാരായണനും ജെ.പി ലോഹ്യയുമെന്ന് ചവറ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സിനിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. അഖിൽ,രാജേഷ്, ശ്രീഹരി, സുദേശൻ, അമൽ എന്നിവർ സംസാരിച്ചു.