കൊല്ലം: ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്ത പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
അണ്ടർ 10 പെൺകുട്ടികളുടെ ജാവലിനിൽ എമി ജോൺ സ്വർണ, അണ്ടർ 16 ആൺകുട്ടികളുടെ 5 കിലോമീറ്റർ റേസ് വാക്കിംഗിൽ നിരഞ്ജൻദാസ്, അണ്ടർ 10 ആൺകുട്ടികളുടെ ജാവലിനിൽ നിവേദ് ഹരി, അണ്ടർ 16 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ എയ്ഞ്ചൽ.എസ്.റെജി എന്നിവരാണ് സ്റ്റേറ്റ് തലത്തിൽ മത്സരിക്കുക.
61 അത്‌ലറ്റുകളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. 9 ഇനങ്ങളിൽ 12 മെഡലുകൾ നേടാനായി.
അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ബി.അക്ഷയ്, അണ്ടർ 10 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ അദ്വൈത് രാജേഷ്, അണ്ടർ
10 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ അന്ന സൂസൻ റോബി,
അണ്ടർ16 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ബി.ശ്രീപാർവതി,
അണ്ടർ 18 പെൺകുട്ടികളുടെ മെഡ്ലെയ് റിലേയിൽ അൽഫിയ.ആർ.നവാസ്, ജി.എസ്.രാധിക, വി.ഗായത്രി, അനഘ രഞ്ജിത്ത് എന്നിവരാണ് മറ്റ് മെഡലുകൾ നേടിയത്. 20 മുതൽ 24 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് സംസ്ഥാന തല മത്സരങ്ങൾ അരങ്ങേറുക.