കൊല്ലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന കാർഡ് ഉടമകൾക്ക് ഒരു കിലോ ഗോതമ്പിന് പകരം ഒരു കിലോ ആട്ട നൽകുന്ന പദ്ധതിക്ക് പിന്നിൽ വൻ തിരിമറിയുണ്ടെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ബാബുപണിക്കർ, സെക്രട്ടറി ലാലു.കെ. ഉമ്മൻ എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.

ആട്ട സമയബന്ധിതമായി എത്തിക്കാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. കാർഡുടമകൾ ഓരോ മാസത്തെയും റേഷൻ വിഹിതം കൈപ്പറ്റിയ ശേഷമാണ് ആട്ട എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആട്ട റേഷൻകടകളിൽ കെട്ടിക്കിടക്കുകയാണ്. ഇത് തരമാക്കി സപ്ലൈകോ അധികൃതർ മില്ലുടമകളുമായി ചേർന്ന് ഗോതമ്പിൽ തിരിമറി നടത്തുകയാണെന്നും യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.