കൊല്ലം: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ പലതവണ പരാതിപ്പെട്ടിട്ടും തകരാറിലായ ടെലിഫോൺ ബന്ധം പുനസ്ഥാപിക്കാതെ ബി.എസ്.എൻ.എൽ ജീവനക്കാർ ഉഴപ്പുന്നു. പത്ര ഏജന്റായ മയ്യനാട് ലാൽ ഭവനിൽ ചന്ദ്രമതി പീതാംബരന്റെ വീട്ടിലെ ടെലിഫോൺ കണക്ഷനാണ് പുനസ്ഥാപിക്കാത്തത്.ജൽ ജീവൻ മിഷന്റെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടയിൽ കഴിഞ്ഞമാസം 22നാണ് ചന്ദ്രമതി പീതാംബരന്റെ വീട്ടിലേക്കുള്ള ബി.എസ്.എൻ.എൽ കേബിൾ മുറിഞ്ഞത്. അന്ന് തന്നെ പരാതിപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം ജീവനക്കാരെത്തി പരിശോധിച്ചെങ്കിലും ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ല.പിന്നീട് രണ്ട് തവണകൂടി പരാതിപ്പെട്ടെങ്കിലും ഇതുവരെയും തകരാർ പരിപരിച്ചില്ല .നേരത്തെ പ്രദേശത്ത് നിരവധി വീടുകളിൽ ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ലൈൻ കണക്ഷനുണ്ടായിരുന്നു. തകരാർ പരിഹരിക്കുന്നതിലെ വീഴ്ച കാരണം പലരും കണക്ഷൻ ഉപേക്ഷിക്കുകയായിരുന്നു. ചന്ദ്രമതി പീതാംബരനെ പത്രവരിക്കാർക്ക് പുറമേ പത്ര ഓഫീസിൽ നിന്നും ബന്ധപ്പെടുന്നത് ബി.എസ്.എൻ.എല്ലിന്റെ ലാൻഡ് ലൈൻ നമ്പരിലാണ്. ടെലിഫോൺ ബന്ധം പുനസ്ഥാപിക്കാത്തത് പ്രദേശത്തെ പത്രവിതരണത്തെയും ബാധിക്കുന്ന അവസ്ഥയാണ്.