photo
കരുനാഗപ്പള്ളി ടി.ബി ആശുപത്രിയിൽ അമ്മമനസ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഭക്ഷണ വിതരണോദ്ഘാടനം തൊടിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : അമ്മമനസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടി.ബി ആശുപത്രിയിൽ എല്ലാമാസവും നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം തൊടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ നിർവഹിച്ചു. ചെയർപേഴ്‌സൺ മാരിയത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ബിജു സത്യൻ, ശ്രീകല, വിജയലക്ഷ്മി, ഗീത, ശകുന്തള അമ്മവീട് എന്നിവർ സംസാരിച്ചു.