 
തഴവ: കുലശേഖരപുരം കടത്തൂരിൽ അരക്കിലോ കഞ്ചാവും കഞ്ചാവ് ചെടികളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.
കടത്തൂർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ അബാസ് ദീൻ (22) നദിബുൾ ഷെയ്ഖ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 510 ഗ്രാം കഞ്ചാവും താമസസ്ഥലത്ത് നിന്ന് മൂന്ന് കഞ്ചാവ് ചെടികളും 4000 രൂപയും ഇലക്ട്രിക് ത്രാസും എക്സൈസ് സംഘം പിടിച്ചെടുത്തു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന പരിശോധയിലാണ് ഇവർ പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സുധീർ ബാബു, കിഷോർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.