
തഴവ: കുറുക്ക് നൽകിയ ശേഷം ഉറക്കാൻ കിടത്തിയ പിഞ്ചുകുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. ചങ്ങൻകുളങ്ങര കൊച്ചുകുമ്പളത്ത് സുധീഷിന്റെ ആറുമാസം പ്രായമുള്ള മകൻ സായൂജാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ അമ്മ സൂര്യയാണ് കുറുക്ക് നൽകിയത്. തുടർന്ന് സായൂജിന കട്ടിലിൽ കിടത്തിയ ശേഷം മുറിക്ക് പുറത്തേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് തിരികെ വന്നപ്പോൾ സായൂജ് കമഴ്ന്ന് കിടക്കുകയായിരുന്നു. തിരിച്ചുകിടത്തിയപ്പോൾ ശ്വാസം ഉണ്ടായിരുന്നില്ല.
ഉടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സായൂജിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കമഴ്ന്ന് കിടന്ന അവസ്ഥയിൽ ശ്വാസം ലഭിക്കാതിരുന്നതാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം. സഹോദരൻ: സാരംഗ്.