
കൊല്ലം: കാളിദാസ കലാകേന്ദ്രത്തിന്റെ 59-ാമത് നാടകം ചന്ദ്രികയ്ക്കുമുണ്ടൊരു കഥ ഇന്ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം വിജയകുമാരി.ഒ.മാധവൻ ഉദ്ഘാടനം ചെയ്യും. ഫാസ് വൈസ് പ്രസിഡന്റ് ആശ്രാമം ഭാസി, കെ. വരദരാജൻ എന്നിവർ പങ്കെടുക്കും. നാടകത്തിൽ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും ജീവിതം അനാവരണം ചെയ്യുന്നു. പത്രസമ്മേളനത്തിൽ സംവിധായകൻ ഇ.എ. രാജേന്ദ്രൻ, സന്ധ്യ രാജേന്ദ്രൻ, ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം എന്നിവർ പങ്കെടുത്തു.