ഓച്ചിറ: കൈരളി ഓർഗാനിക് അഗ്രികൾച്ചർ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിലെ 15 കുടുംബശ്രീകൾക്കുള്ള പച്ചക്കറിതൈകളുടെയും ജൈവവളത്തിന്റെയും വിതരണോദ്ഘാടനം ഓച്ചിറ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.എസ്. സിന്ധു, കൃഷി ഓഫീസർ അജ്മി, ശ്രീദേവി മോഹൻ, പി.എൻ.ഷറഫ്, പാലപ്പളളിൽ നിസാർ തുടങ്ങിയവർ പങ്കെടുത്തു.