 
ഓച്ചിറ : ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കരനെൽകൃഷിയുടെ പഞ്ചായത്ത് തല കൊയ്‌ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ഷൈമ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിജി, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളിശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം സരിതാജനകൻ, കൃഷി അസി.ഡയറക്ടർ എച്ച്.സബീന, കൃഷി വകുപ്പ് ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.