infant-

കൊല്ലം :ഐ.സി.എസ്.ഇ/ഐ.എസ്.സി.സബ് സോണൽ 'ഫിയെസ്റ്റാ കൾച്ചുറ ​ 2022' കൾച്ചറൽ മീറ്റിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ​ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ 225 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 209 പോയിന്റ് നേടി കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂൾ ഒന്നാം റണ്ണറപ്പും 139 പോയിന്റ് നേടി പഴയാറ്റിൽ കുഴി വിമല ഹൃദയ ഐ.എസ്.സി. സ്‌കൂൾ രണ്ടാം റണ്ണറപ്പുമായി.രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളിൽ കൊല്ലത്തെ(സോൺ ​ എ ) 15 സ്‌കൂളുകളിൽ നിന്നും 850ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.തങ്കശ്ശേരി മൗണ്ട് കാർമ്മൽ സ്‌കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഇൻഫന്റ് ജീസസ് ആംഗ്ലോ​ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.സിൽവി ആന്റണി സംസാരിച്ചു. പ്രിൻസിപ്പൽമാരായ ഫാ.ജാക്‌സൺ, സിസ്റ്റർ നോർമ, സിസ്റ്റർ എത്സി പോൾ എന്നിവർ പങ്കെടുത്തു. മൗണ്ട് കാർമ്മൽ അദ്ധ്യാപിക ഷൈനി സ്വാഗതവും ഇൻഫന്റ് ജീസസ് സ്‌കൂൾ ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി നന്ദിയും പറഞ്ഞു.