photo
പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന കലോത്സവം കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന കലോത്സവം കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചലച്ചിത്ര നടൻ സജിപതി കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെ‌‌ഡ്മാസറ്റർ ടി.ആർ.മഹേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് വി.വിനയകുമാർ, അദ്ധ്യാപകരായ ആർ.ഹരികുമാർ, ടി.ശ്രീലത, സി.ടി.മഹേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ, അർച്ചന പ്രദീപ്, യദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിഭകളായ വീണ, അനുപമ, യദു കൃഷ്ണൻ, യു.ശിവമായ, ആര്യാ ലക്ഷ്മി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് നാടൻ പാട്ടും ഒപ്പനയും തിരുവാതിരയുമടക്കം നിരവധി കലാമത്സരങ്ങൾ വേദിയിൽ അരങ്ങേറി. വിജയികൾക്ക് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാം. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവം ഇന്ന് ഉച്ചക്ക് 2ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളിലും കലോത്സവങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്.