കൊല്ലം: കോർപ്പ​റേ​ഷ​നിലെ കുടും​ബശ്രീ യൂണി​റ്റു​ക​ളിൽ സി.പി.എമ്മുകാർ നട​ത്തിയ സാമ്പ​ത്തിക തട്ടി​പ്പു​ക​ളിൽ സി.പി.എം നേതാ​ക്കൻമാരും പങ്ക് പറ്റിയിട്ടുണ്ടെന്നും കോർപ്പറേ​ഷ​നിൽ നട​ക്കുന്ന എല്ലാ അഴി​മ​തിക്കും ചുക്കാൻ പിടി​ക്കുന്ന മേയർ അഴി​മ​തി​യുടെ മുഖ​മു​ദ്ര​യായി മാറി​യി​രി​ക്കുകയാണെന്നും ഡി.സി.സി പ്രസി​ഡന്റ് പി.രാജേ​ന്ദ്ര​പ്ര​സാ​ദ് പറഞ്ഞു. കൊല്ലം കോർപ​റേ​ഷ​നിലെ കുടും​ബശ്രീ യൂണി​റ്റു​ക​ളിൽ സി.പി.എം നട​ത്തുന്ന സാമ്പ​ത്തിക തട്ടി​പ്പു​കൾ അന്വേ​ഷി​ക്കണമെന്നും തിരി​മറി നട​ത്തിയ കുറ്റ​ക്കാ​രായ ഉദ്യോ​ഗ​സ്ഥൻമാരെ സസ്‌പെൻഡ് ചെയ്യ​ണ​മെന്നുമാവ​ശ്യ​പ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മി​റ്റി​യുടെ നേതൃ​ത്വ​ത്തിൽ കോർപ്പ​റേ​ഷൻ പടി​ക്ക​ലേക്ക് പ്രതി​ഷേധ മാർച്ചും ധർണയും നട​ത്തു​വാൻ തീരുമാനിച്ചുകൊണ്ട് ഡി.സി.സിയിൽ ചേർന്ന നേതൃ​യോഗം ഉദ്ഘാ​ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിന്ദു​കൃ​ഷ്ണ, എ.കെ.ഹഫീ​സ്, സൂരജ് രവി, എസ്.വിപി​ന​ച​ന്ദ്രൻ, ജോർജ്ജ്.ഡി കാട്ടിൽ, അൻസർ അസീ​സ്, എം.എം.സഞ്ജീവ് കുമാർ, ആദി​ക്കാട് മധു, എസ്. ശ്രീകു​മാർ, എൻ.ഉണ്ണി​കൃ​ഷ്ണൻ, കൃഷ്ണ​വേണി ശർമ്മ, എം.നാസർ, ചവറ ഗോപ​കു​മാർ, കുഴിയം ശ്രീകു​മാർ കൗൺസി​ലർമാ​രായ അഭി​ലാഷ് കുരു​വി​ള, ഹംസത്ത് ബീവി, സുനിൽജോ​സ്, സുമി തുട​ങ്ങി​യ​വർ സംസാരിച്ചു.