al
പുത്തൂരിലെ ഓട്ടോ ഡ്രൈവർമാർക്ക് ഐഡി കാർഡ് വിതരണം ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ : മണ്ഡപം ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിലുള്ള ഓട്ടോ ഡ്രൈവർമാർക്ക് പുത്തൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ഐഡി കാർഡ് വിതരണം ചെയ്തു. സ്റ്റാൻഡ് പെർമിറ്റുള്ള ലൈസൻസ്, വാഹനത്തിന്റെ ഡോക്യുമെന്റ് ശരിയായിട്ടുള്ള ഡ്രൈവർമാർക്കാണ് ഐഡി കാർഡ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്.ഷെരീഫ് ഉദ്ഘാടനം ചെയ്തു. പുത്തൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ജി.സുഭാഷ് കുമാർ അദ്ധ്യക്ഷനായി. പുത്തൂർ പൊലീസ് സ്റ്റേഷൻ സി.ആർ.ഒ ആർ.രാജീവൻ സ്വാഗതം പറഞ്ഞു. ട്രാഫിക് അവലോകന കമ്മിറ്റി സെക്രട്ടറി മാമച്ചൻ, ട്രഷറർ പ്രശാന്തൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.107 ഓട്ടോ ഡ്രൈവർമാർക്ക് ഐഡി കാർഡ് വിതരണം ചെയ്തു.