കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ എസ്.പി.സി യുണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മരത്തോൺ സംഘടിപ്പിച്ചു. ലഹരിയോട് നോ പറയുക, ജീവിതമാണ് ലഹരി എന്ന ആശയം പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്. അസി.എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ മാരത്തോൺ ഫ്ലാഗ് ഒഫ് ചെയ്തു. സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച മാരത്തോൺ നഗരം ചുറ്റി പൊലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. ഹെഡ്മിസ്ട്രസ് കെ.ജി.അമ്പിളി, അസി.സബ് ഇൻസ്പെക്ടർ ഷാജിമോൻ, കമ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എം.സുജ, എ.ആർ.കരുൺകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.