
കൊല്ലം :സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന നാഷണൽ സർവീസ് സ്കീമും എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധ്യം 2022 ലഹരി വിരുദ്ധ ബോധവത്കരണ ക്വിസിന്റെ ജില്ലാതല മത്സരം കൊല്ലം ശ്രീനാരായണ വനിതാകോളേജിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസപ്പൽ ഡോ.ആർ.സുനിൽ കുമാർ അദ്ധ്യക്ഷനായി.സംസ്ഥാന നാഷണൽ സർവീസ് സ്കീമിലെ അൻവർ, അമിത്ത് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഇരുന്നൂറിൽ പരം വോളന്റിയേഴ്സും വിവിധ യൂണിറ്റിൽ നിന്നുള്ള പോഗ്രാം ഓഫീസേഴ്സും രക്ഷിതാക്കളും പങ്കെടുത്ത ബോധ്യം മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.കോളേജ് യൂണിയൻ പ്രതിനിധി അൻഷ ബോധ്യം പ്രതിജ്ഞ ചൊല്ലി കൊടുത്തു. നാഷണൽ സർവീസ് സ്കീം കൊല്ലം ജില്ലാ കോർഡിനേറ്റർ ഡോ.ഗോപകുമാർ.ജി സംസാരിച്ചു. കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റൂട്ട് അസി.പ്രൊഫ.അശ്വിൻ രാജ് സ്വാഗതവും ശ്രീനാരായണ വനിതാ കോളേജ് പ്രോഗ്രാം ഓഫീസർ ദേവി പ്രിയ.ഡി നന്ദിയും പറഞ്ഞു.