കരുനാഗപ്പള്ളി : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നവോത്ഥാന ജ്വാല തെളിയിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിലാണ് നവോത്ഥാന ജ്വാല തെളിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എസ്. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ബി.കെ. ഹാഷിം അദ്ധ്യക്ഷനായി. സെക്രട്ടറി അബാദ്ഫാഷ, എം.ആർ.ദീപക്, ബി.നിധീഷ്, സുനീർ തുടങ്ങിയവർ നേതൃത്വം നൽകി.