
കൊല്ലം: അമിതവേഗത്തിലെത്തിയ മീൻലോറി ബൈക്കിലിടിച്ച് റോഡിൽ തെറിച്ചുവീണ യുവതി മരിച്ചു. ചാത്തന്നൂർ മീനാട് താഴം വടക്ക് സഫ്‌ന മൻസിലിൽ സജീനയാണ് (48) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ഡി.സി.സി ഓഫീസിന് സമീപം റെയിൽവേ മേൽപ്പാലത്തിലാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന സജീനയുടെ ഭർത്താവ് സലിമിന് ഗുരുതരമായി പരിക്കേറ്റു.
കൊട്ടിയം ഭാഗത്തുനിന്ന് വാടിയിലേക്ക് പോവുകയായിരുന്നു മീൻലോറി. സലീനയുടെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ലോറി ഡ്രൈവർ അഞ്ചൽ സ്വദേശി അനിൽ കുമാറിനെ (47) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സജീനയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.