bjp-pro

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷിനെ സമരത്തിനിടെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കൊല്ലം റസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ഹരീഷ് തെക്കടം, മോൻസിദാസ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.