mahesh
കരുനാഗപ്പള്ളി താലൂക്കുതല ഡിജിറ്റൽ ലാൻഡ് സർവേയുടെ ഉദ്ഘാടനം തൊടിയൂർ ഒന്നാം വാർഡിൽ സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി താലൂക്കുതല ഡിജിറ്റൽ ലാൻഡ്സർവേ ഉദ്ഘാടനം തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ബോധവത്ക്കരണ ക്ലാസ് ഹെഡ് സർവേയർ ഐ.ഇ.സി കൊല്ലം നോഡൽ ഓഫീസർ പി.സുനിൽകുമാർ നയിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്തംഗം സുധീർകാരിക്കൽ, സർവേ ഡെപ്യുട്ടി ഡയറക്ടർ സുരേഷൻ കണിച്ചേരിയിൽ, എൽ.ആർ.തഹസിൽദാർ ആർ.സുശീല എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.ആർ.ബിന്ദു നന്ദി പറഞ്ഞു.