photo
കുലശേഖരപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിൽ ആരംഭിച്ച ലേസർ പ്രിന്റിംഗ് സെന്റർ ജില്ലാ അസി. രജിസ്ട്രാർ എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കുലശേഖരപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന് പ്രവർത്തന മൂലധനമായി ലഭിച്ച തുക വിനിയോഗിച്ച്

തുടങ്ങിയ ലേസർ പ്രിന്റിംഗ് ആൻഡ് ഫോട്ടോ വർക്‌സ് സെന്ററിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ അസി.രജിസ്ട്രാർ എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ നീലികുളം രാജു അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി അസി. രജിസ്ട്രാർ (ജനറൽ) ടി.ആർ.ഹരികുമാർ സ്വിച്ച് ഓൺ നിർവഹിച്ചു. ഇൻസ്‌പെക്ടർ പി.പ്രവീൺ, സന്തോഷ്‌ ഓണവിള, ദിനേഷ്കുമാർ, നജീം,ബോർഡ് അംഗങ്ങളായ സുദർശനൻ, എൻ.ശശി, പ്രസന്നകുമാരി,ആർ.രതീഷ്, ബിജി, തുടങ്ങിയവർ സംസാരിച്ചു.