photo
വ്യവസായ സംരംഭക അവലോകന യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പുതിയ സംരംഭകരുടെ അവലോകന യോഗം ചേർന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ തോമസ് ജോൺ വിഷയാവതരണം നടത്തി. കരുനാഗപ്പള്ളി ഉപജില്ലാ വ്യവസായ ഓഫീസർ അനിൽകുമാർ സ്വാഗതവും ഓച്ചിറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ലത നന്ദിയും പറഞ്ഞു. താലൂക്കിലെ വിവിധ വകുപ്പ് തലവന്മാരും ബാങ്ക് പ്രതിനിധികളും മറ്റ് ധനകാര്യസ്ഥാപന പ്രതിനിധികളും പങ്കെടുത്തു.