ഓച്ചിറ: പട്ടികജാതി വികസന വകുപ്പ് സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി, ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പും ഓച്ചിറ ഗവ. ഐ.ടി.ഐ.യും ഓച്ചിറ പ്രീ മെട്രിക്
ഹോസ്റ്റലും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ആർ.ഡി പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന വകുപ്പും
കേരള സ്റ്റേറ്റ് റുട്രോണിക്സും ചേർന്ന് കരുനാഗപ്പള്ളി വിയ സൊലൂഷൻ പഠന കേന്ദ്രത്തിൽ നടത്തിയ സൗജന്യ ആട്ടോകാഡ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവരുടെ
സർട്ടിഫിക്കറ്റ് വിതരണം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി.രാജീവ് നിർവ്വഹിച്ചു.
സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോ-ഓർഡിനേറ്ററുമായ ഹരിപ്രസാദ് ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡന്റ് വി.രാജൻ, ടെയിനിംഗ് ഇൻസ്ട്രക്ടർ സി.എസ്.സുഭാഷ്, പ്രീ മെട്രിക് ഹോസ്റ്റൽ വാർഡൻ വിനീഷ് വി.നായർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ
ഡി.മഞ്ജു, കരുനാഗപ്പള്ളി വിയ സൊലൂഷൻസ് ഡയറക്ടർ ആർ.പത്മകുമാർ , പ്രിൻസിപ്പൽ പി.എസ്.സാജു തുടങ്ങിയവർ സംസാരിച്ചു. ഐ ടി.ഐ ലഹരി വിരുദ്ധ ക്ലബ് പ്രസിഡന്റ് അക്ഷയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.